ഒരിക്കലും നടന്നു തീരാനാകാതെ
ഞാനുപേക്ഷിച്ച പാത......
എല്ലാം നഷ്ടമാകുന്നതിനു മുമ്പുള്ള ആ നിമിഷത്തിലും
എന്നെ സാന്ത്വനിപ്പിച്ച നക്ഷത്ര ശോഭയുള്ള
നിന്റെ ചെമ്പന്‍ കണ്ണുകള്‍ ......
ഞാനയച്ച എഴുത്തുകളെല്ലാം
എത്തിപ്പെടാന്‍ വിലാസങളില്ലാതെ
എന്നില്‍ തിരിച്ചണയുകയാണ്.......
നിനക്കു ഞാനയച്ച ചോര മണമുള്ള
ആ എഴുത്ത് തിരിച്ചെത്തുന്നതിനു മുമ്പ്
എനിക്കീ നഗരത്തിന്റെ പാലം കടക്കണം ......